ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ കിസാൻസമ്മാൻ നിധി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നെന്ന് ആരോപിച്ച് കർഷകമോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ കൃഷിഭവനുകൾക്ക് മുമ്പിൽ ധർണ നടത്തി.ആലപ്പുഴ കൃഷി ഭവനുമുമ്പിൽ സംഘടിപ്പിച്ച സമരം ബിജെപി മണ്ഡലം പ്രസിഡന്റ് സജി.പി.ദാസ് ഉദ്ഘാടനം ചെയ്തു കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ആർ.അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ധർണ്ണയിൽ ജി.മോഹനൻ, എൻ.സി.കൈലാസ്, വിനോദ് വിജയൻ എന്നിവർ സംസാരിച്ചു. മണ്ഡലത്തിൽ വിവിധ കൃഷിഭവനുകൾക്ക് മുമ്പിൽ നടന്ന സമരങ്ങൾക്ക് കെ.എസ്.അനീഷ്, വിശ്വ കുമാർ, സോമൻ, രാമകൃഷ്ൻ, ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി.