മാവേലിക്കര: ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാബാവ അനുസ്മരണ സമ്മേളനവും ബസേലിയോസ് പൗലോസ് ദ്വിതീയൻ സ്മാരക ഭവനദാന പദ്ധതി ഉദ്ഘാടനവും ഇന്ന് വൈകിട്ട് 4.30ന് തഴക്കര തെയോഭവൻ അരമനയിൽ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. മാർത്തോമ്മാ സഭ ചെങ്ങന്നൂർ, മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്താ തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ് ഭവനദാന പദ്ധതി ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പൊലീത്ത അലക്സിയോസ് മാർ യൗസേബിയോസ് അദ്ധ്യക്ഷനാകും.