മാവേലിക്കര: ബി.ജെ.പി ചെട്ടികുളങ്ങര മേഖല കമ്മിറ്റി മൂന്നാംഘട്ടം നിൽപ്പ് സമരം നടത്തി. ചെട്ടികുളങ്ങര പഞ്ചായത്ത് വാക്സിൻ വിതരണത്തിൽ നടക്കുന്ന ക്രമക്കേട് അവസാനിപ്പിക്കുക, ഡി.സി.സി അനധികൃത നി​യമനങ്ങളും അഴിമതിയും അന്വേഷിക്കുക, പഞ്ചായത്ത് മി​നിറ്റ്സ് തിരി​മറിയും പഞ്ചായത്ത് അഴിമതിയും വിജിലൻസ് അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. വാർഡ് തലങ്ങളിൽ അമ്പതോളം കേന്ദ്രങ്ങളിൽ നടത്തിയ സമരത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ബി.ജെ.പി സംസ്ഥാന സമിതി അംഗം പാലമുറ്റത്ത് വിജയകുമാർ നിർവ്വഹിച്ചു. മഹിളാ മോർച്ചാ ജില്ലാ ജനറൽ സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ മഞ്ജു അനിൽകുമാർ അദ്ധ്യക്ഷയായി. പടിഞ്ഞാറൻ മേഖല വൈസ് പ്രസിഡന്റ് വിശ്വനാഥൻ ഉണ്ണിത്താൻ, മെഖല ജനറൽ സെക്രട്ടറി പേളാ വിപിൻ കുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബിജു.വിനോദിനി.സി, യൂവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ ഹരിഗോവിന്ദ്, മണ്ഡലം സെക്രട്ടറി കണ്ണൻ ചെട്ടികുളങ്ങര, ബൂത്ത് പ്രസിഡന്റ് മോഹൻ എന്നിവർ സംസാരിച്ചു. വിവിധ ഭാഗങ്ങളിൽ നടത്തിയ സമരം പാർലമെന്ററി പാർട്ടി നേതാവ് ശ്രീകല.എസ്, കിഴക്കൻ മേഖല പ്രസിഡന്റ് ശ്രീകുമാർ ചെമ്മാൻകുളങര, പഞ്ചായത്ത് മെമ്പർമാരായ അമ്യത.ജെ, ലത.എസ്.ശേഖർ, അരുൺകുമാർ, കിഴക്കൻ മേഖല ജനറൽ സെക്രട്ടറി മണികുട്ടൻ.സി എന്നിവർ ഉദ്ഘാടനം ചെയ്തു.