ആലപ്പുഴ : ടോക്കിയോ ഒളിമ്പിക്സിനു മുന്നോടിയായി ജില്ല ഒളിമ്പിക് അസോസിയേഷൻ നടത്തുന്ന വിളംബര ആഘോഷങ്ങളുടെ അഞ്ചാം ദിവസം ജില്ലാ അക്വാട്ടിക് ആസോസിയേഷന്റെ സഹകരണത്തോടെ 6 കേന്ദ്രങ്ങളിൽ 350 നീന്തൽ താരങ്ങളെ അണിനിരത്തി സൗഹൃദ നീന്തൽ മത്സരം നടത്തി .ജില്ലാതല ഉദ്ഘാടനം ഇന്ന് നെടുമുടി പഞ്ചായത്ത് കടവിൽ നടന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി. റ്റി.സോജി അധ്യക്ഷനായി. പ്രസിഡന്റ് വി. ജി. വിഷ്ണു ഫ്‌ളാഗ്‌ഓഫ്‌ ചെയ്തു. യോഗം നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് മിനി മൻമഥൻനായർ ഉദ്ഘാടനം ചെയ്തു.ഏഷ്യൻ താരങ്ങളായ എം.റ്റി. രാരിച്ചൻ,ജോസി ജോസഫ്‌,ബാബു, ജോഷി ജോസഫ്‌, എം.ബാബു എന്നിവർ പങ്കെടുത്തു.