s
എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി വാടയക്കൽ പടിഞ്ഞാറ് 3676ാം നമ്പർ ശാഖയിൽ ആശാ പ്രവർത്തകരായ ജലജ അശോകൻ, ലൂസി, സുനിതാ ബൈജു എന്നിവരെ ബീച്ച് വാർഡ് കൗൺസിലർ എൽജിൻ റിച്ചാർഡ് ആദരിച്ചപ്പോൾ

ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ ആശ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി

വാടയക്കൽ പടിഞ്ഞാറ് 3676ാം നമ്പർ ശാഖയിൽ ആശാ പ്രവർത്തകരായ ജലജ അശോകൻ, ലൂസി, സുനിതാ ബൈജു എന്നിവരെ ബീച്ച് വാർഡ് കൗൺസിലർ എൽജിൻ റിച്ചാർഡ് ആദരിച്ചു. എസ്.എസ്.എൽ.സിയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ സഞ്ചന പ്രമോദ്, അഭിനന്ദ് ഉണ്ണി, ജാനകി ബി.നാഥ്, ആർച്ച അനിൽ, അനുരാജ്, എന്നിവരെ യൂണിയൻ വൈസ് പ്രസിഡന്റ് ബി.രഘുനാഥ് ആദരിച്ചു. പി.ധർമ്മരാജൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.അജികുമാർ,പി.കെ.സോമൻ,പി.ആർ.ശശീന്ദ്രൻ, ടി.എം.വിനോദ്, ഷീല സന്തോഷ് എന്നിവർ സംസാരിച്ചു.