ആലപ്പുഴ : എം.എ.ഇംഗ്ലീഷ് ഒന്നാം റാങ്ക് നേടിയ ഇരവുകാട് വാർഡ് പുലരിയിൽ രാധാകൃഷ്ണന്റെ മകനും എറണാകുളം മാതാ അമൃതാനന്ദമയി കോളേജിലെ വിദ്യാർത്ഥിയുമായ ഹരികൃഷ്ണനെ ഇരവുകാട് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. സമ്മേളനം ബഷീർ കോയാപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഷിജു താഹ അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ പുലരിയിൽ സംസാരിച്ചു.