കുട്ടനാട്:കേന്ദ്രപദ്ധതിയായ കിസാൻ സമ്മാൻ നിധി അട്ടിമറിക്കാൻ നോക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന്റെ കർഷവിരുദ്ധ നയം കൂടുതൽ വ്യക്തമായിരിക്കുകയാണെന്ന് കർഷകമോർച്ച ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ.എസ് ജയസൂര്യ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി കർഷകമോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൃഷിഭവൻ ധർണയുടെ സംസ്ഥാന തല ഉദ്ഘാടനം രാമങ്കരി കൃഷിഭവനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് വി.ശ്രിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. പി.കെ.വാസുദേവൻ, എം.ആർ.സജീവ്, എൽ.പി.ജയചന്ദ്രൻ , ടി.കെ.അരവിന്ദാക്ഷൻ, വി.ആർ.ബൈജു, ഡി.പ്രസന്നകുമാർ, പി.കെ.രഞ്ജിത്ത്, ബിന്ദു വിനയകുമാർ, സുഭാഷ് പറമ്പിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.