മാവേലിക്കര: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. തട്ടയ്ക്കാട്ട്പടി പെട്രോൾ പമ്പിന് സമീപം രാത്രി 8 മണിയോടെ ആയിരുന്നു അപകടം. ബൈക്ക് യാത്രികനും സ്കൂട്ടർ യാത്രികനുമാണ് ഗുരുതരമായി പരിക്കേറ്റത്.. ഇരുവരെയും തട്ടരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.