ആലപ്പുഴ: നഷ്ടക്കണക്കിനെ മറന്ന് ജനസൗഹൃദമാവുകയാണ് ലോക്ക് ഡൗണിൽ ജലഗതാഗത വകുപ്പിന്റെ ബോട്ടുകൾ. രാവിലെയും വൈകുന്നേരവും മാത്രമാണു യാത്രാബോട്ടുകളിൽ തിരക്കുള്ളത്. നിയന്ത്രണങ്ങൾ ഉള്ളതിനാൽ കടകൾ നേരത്തേ അടയ്ക്കുന്നതിൽ ജോലികഴിഞ്ഞു മടങ്ങുന്നവർ ഏഴ് മണിയോടെ മടങ്ങും. കൊവിഡ് വ്യാപനത്തിന്റെ തീവ്രത ഉൾക്കൊണ്ട് സർവീസുകൾ മുഴുവനായിട്ട് നിറുത്തിയിട്ടില്ല.ടൂറിസത്തിനുള്ള വേഗയും വാട്ടർടാക്സിയും മാത്രമാണ് തത്കാലം സർവീസിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. കൊവിഡിന് മുമ്പ് ഒരു വർഷം 10 കോടി വരുമാനം ജലഗതാഗത വകുപ്പിന് ലഭ്യമായിരുന്നു. ഇപ്പോൾ കളക്ഷൻ 60 ശതമാനമായി കുറഞ്ഞു. ഇന്ധനവിലയും പരിപാലനച്ചെലവും കണക്കിലെടുത്താൽ ലാഭമൊന്നുമില്ലാത്ത സ്ഥിതിയാണ് .
ഷെഡ്യൂളുകൾ
ആലപ്പുഴ വഴി അഞ്ച് ഷെഡ്യൂളുകൾ പ്രവർത്തിക്കുന്നുണ്ട്. കൈനകരി- നെടുമുടി, കാവാലം, കോട്ടയം എന്നിവിടങ്ങളിലേക്കാണിത്. മറ്റു സ്റ്റേഷനിൽനിന്നുള്ള ബോട്ടുകളും ആലപ്പുഴ വഴി പോകുന്നുണ്ട്.
.........
# ലോക്ക് ഡൗണിന് മുമ്പ്
ഒരു സർവീസിന്.................₹ 15,000 (ശരാശരി)
......
# നിലവിൽ
ഒരു സർവീസിന് .................₹ 4,000- 5,000
............
'' ജലഗതാഗത ബോട്ടുകളെ ആശ്രയിക്കുന്ന ധാരാളം ആളുകളുണ്ട്.ചില സ്ഥലങ്ങളിൽ ബോട്ട് മാത്രമാണ് ആശ്രയം . ഇവരെ ലക്ഷ്യമിട്ട് എല്ലാ സർവീസുകളും നടത്തുണ്ട്. വരുമാനം 60 ശതമാനമായി കുറഞ്ഞു.
(ഷാജി.വി.നായർ,ജലഗതാഗത വകുപ്പ് ഡയറക്ടർ)