ragbi

ആലപ്പുഴ: ടോക്കിയോയിൽ ആരംഭിക്കുന്ന ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന 119 ഇന്ത്യൻ കായിക താരങ്ങൾക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ടുള്ള ചിയർ ഫോർ ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ടച്ച് റഗ്ബി നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു.

ജില്ലാ സ്‌പോട്‌സ് കൗൺസിലും ജില്ലാ റഗ്ബി അസോസിയേഷനുമായിരുന്നു സംഘാടകർ .ചടങ്ങിൽ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ ജോസഫ് (അർജ്ജുന), റഗ്ബി അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് കുമാർ.എൻ, സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ഡോ.നിമ്മി അലക്‌സാണ്ടർ ,വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു എന്നിവർ പങ്കെടുത്തു.