s

ആലപ്പുഴ:രണ്ട് ഡോസ് വാക്സിനെടുത്ത മുഴുവൻ വ്യാപാരികൾക്കും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാനനുവദിക്കണമെന്ന് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് അനിവർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് ആന്റണി സി.കെ.വിജയകുമാർ,അഹമ്മദ് കൊല്ലകടവ്,അജിത്ത് പഴവൂർ,പൂക്കുഞ്ഞ് പുരശേരിൽ, സാബു ട്രാവൻകൂർ,സിബി ജോൺ,അബ്ദുൽ ബഷീർ,എം.എ.രതീഷ്, കെ.എം.സക്കീർ,ബാബു കല്ലുത്തറ,രമേശ് ഉപ്പൻസ്,ജലാൽ വഹാസ്,ഹരികുമാർ എന്നിവർ പങ്കെടുത്തു.