കുട്ടനാട്: കഴിഞ്ഞ രാത്രി മുതൽ ഇന്നലെ പുലർച്ച വരെ നീണ്ടുനിന്ന കനത്ത മഴയിൽ എ സിറോഡിലും മറ്റു റോഡുകളിലും വെള്ളം നിറഞ്ഞ് കുഴികൾ രൂപപ്പെട്ടതോടെ ചെറിയ വാഹനങ്ങളിലുള്ള യാത്ര ദുഷ് കരമായി.
രാമങ്കരി, വെളിയനാട് മുട്ടാർ, കാവാലം കൈനകരി എന്നീ പഞ്ചായത്തു പരിധിയിൽ പെടുന്ന പ്രദേശങ്ങളാണ് ഏറെയും വെള്ളത്തിനടിയിലായത്.
എ സിറോഡിൽ ഒന്നാങ്കര മുതൽ പള്ളിക്കൂട്ടുമ്മവരെയും മാമ്പുഴക്കരി ബ്ലോക്ക് ജംഗ്ക്ഷൻ മുതൽ പാലം വരെയും ഉള്ള ഭാഗമാണ് വെള്ളത്തിനടിയിലായത് മാമ്പുഴക്കരി ജംഗ്ഷനിൽ വെളളം നിറഞ്ഞതിന് പുറമെ ധാരാളം കുഴികൾ കൂടി രൂപപ്പെട്ടു. വെള്ളത്തിനടിയിലെ കുഴികൾവീണ് വാഹന യാത്രക്കാർ പലരും അപകടത്തിൽപ്പെടുന്നു.
മങ്കൊമ്പ് പുളിങ്കുന്ന് റോഡിലും എടത്വാ തായങ്കരി റോഡിലും വെള്ളം കയറി കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.