മുസിരിസ് പ്രോജക്ട്, നഗരസഭ സംയുക്ത സംരംഭം
ആലപ്പുഴ: നഗരത്തിന്റെ തനതുസവിശേഷതയായ കനാലുകളുടെ കരകളിൽ പൂന്തോട്ടം ഉയരുന്നു. നഗരസഭയും സംസ്ഥാനസർക്കാരിന്റെ മുസിരിസ് പ്രോജക്ടും സംയുക്തമായി ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പദ്ധതി.
ആദ്യ ഘട്ടമായി കോമേഴ്‌സ്യൽ കനാലിന്റെ കരകളിൽ ബന്തി, സൂര്യകാന്തി, വാടാമല്ലി എന്നീ ചെടികൾ കൃഷി ചെയ്യും. പൂന്തോട്ടത്തിന്റെ പരിപാലനം നഗരസഭയും കുടുംബശ്രീയും സംയുക്തമായി നിർവഹിക്കും. കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന കനാൽ മാനേജ്‌മെന്റ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. നഗരസഭയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ സംയുക്തമായി ശുചീകരണ പ്രവർത്തനം ഉടൻ ആരംഭിക്കാൻ തീരുമാനിച്ചു. 31 മുതൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ നഗരത്തിലെ യുവജന - സംസ്‌കാരിക- സന്നദ്ധ, -സാമൂഹ്യ സേവന സംഘടനകളുടെ പങ്കാളിത്തമുണ്ടാകും.
യോഗത്തിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ഡോ. ടി.എം തോമസ് ഐസക്, അഡ്വ. എ.എം.ആരിഫ് എം.പി, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ്, ഉപാദ്ധ്യക്ഷൻ പി.എസ്.എം.ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, ബീന രമേശ്, എ.ഷാനവാസ്, ആർ.വിനീത, ബിന്ദു തോമസ്, കൗൺസിലർമാരായ എം.ആർ പ്രേം , ഡി.പി.മധു, ബി.നസീർ, ഹരികൃഷ്ണൻ, രതീഷ്, മുസിരിസ് ഡയറക്ടർ പി.എം.നൗഷാദ്, കെ.ഐ.ഐ.സി.സി ഡി.ജി.എം.ഹരൺ ബാബു, പ്രോജക്ട് എൻജിനീയർ കെ.ഐ.ഐ.ഡി.സി ഷഹാസ്.എ.ഷുക്കൂർ, നഗരസഭ ഹെൽത്ത് ഓഫീസർ വർഗീസ് കെ.പി, ജില്ലാ സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് എന്നിവർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ,എ .ഐ.വൈ.എഫ്, കുടുംബശ്രീ എന്നീ സംഘടനാ പ്രതിനിധികളും കാർഷിക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.