ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി സെൻട്രലിന്റെ പുതിയ പ്രസിഡന്റായി ജെ.രാജേഷ് സ്ഥാനമേറ്റു. റോട്ടറി ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ മുൻപ്രസിഡന്റ് എൻ.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗവർണർ നോമിനി ഡോ.സുമിത്രൻ മുഖ്യാതിഥിയും നഗരസഭ ചെയർപേഴ്സൺ സൗമ്യാരാജ് വിശിഷ്ടാതിഥിയുമായിരുന്നു. റോട്ടറി അസിസ്റ്റന്റ് ഗവർണർ സി.ജയകുമാർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
സെക്രട്ടറി കെ.ജയകുമാർ ഉൾപ്പടെ 18 ഡയറക്ടർ ബോർഡ് അംഗങ്ങളും സ്ഥാനമേറ്റു. റോട്ടറി ഡിസ്ട്രിക്ട് 3211ന്റെ പ്രധാന പദ്ധതിയായ എന്റെ ഗ്രാമം പദ്ധതിയിൽ, ആലപ്പുഴ നഗരസഭ പരിധിയിൽ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ ആരംഭിക്കുന്ന പദ്ധതിയുടെ ധാരണാപത്രം പ്രസിഡന്റ് ജെ.രാജേഷ് നഗരസഭ ചെയർപേഴ്സൺ സൗമ്യ രാജിന് കൈമാറി. പെൺകുട്ടികളുടെ ശാക്തീകരണം പദ്ധതിയുടെ ഭാഗമായി ഇരവുകാട് വാർഡിലെ ആദില എന്ന കുട്ടിക്ക് സൈക്കിൾ നൽകി. അംഗങ്ങൾ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുത്തു. ഗവർണർ പ്രതിനിധി, ജേക്കബ് സാമുവേൽ, മുൻ സെക്രട്ടറി എ.രാധാകൃഷ്ണൻ, സോമസുന്ദരം, നസീർസലാം, മറ്റ് റോട്ടറി പ്രസിഡന്റുമാരായ അനിത ഗോപകുമാർ, അജിത്ത് പാരൂർ, ലൂയീസ് എം.ആന്റണി, ഡയറക്ടർ ബോർഡ് അംഗങ്ങളായ അജയകുമാർ, പ്രസന്നകുമാർ, സിറിൽ സെബാസ്റ്റ്യൻ, സുനിൽ കുമാർ, രാജേഷ്, സജീർ, സീനോ വിജയരാജ് തുടങ്ങിയവർ സംസാരിച്ചു.