t


ആലപ്പുഴ: ജനത്തിരക്ക് ഒഴിവാക്കാനായി മദ്യവില്പന ശാലകളുടെ എണ്ണം കൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാർ ഘട്ടംഘട്ടമായി മദ്യശാലകളുടെ എണ്ണം കുറയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇപ്പോൾ മദ്യ ശാലകളുടെ എണ്ണം കൂട്ടാനുള്ള നീക്കമാണ് എൽ.ഡി.എഫ് നടത്തുന്നത്. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മാടമന അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ദിലീപ് ചെറിയനാട്, അനിൽ കൂരോപ്പട, ഷീല ജഗധരൻ, ഹക്കീം മുഹമ്മദ് രാജ്, ജേക്കബ് എട്ടുപറയിൽ, എം.ഡി.സലിം, ഇ.ഷാബ്ദ്ദീൻ, എച്ച്.സുധീർ, പി.എ.കുഞ്ഞുമോൻ, ബിനു മദനൻ എന്നിവർ പങ്കെടുത്തു.