അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്റെയും കാക്കാഴം നീർക്കുന്നം 363-ാം നമ്പർ ശാഖ സംരക്ഷണസമിതിയുടെയും ആഭിമുഖ്യത്തിൽ ആരോഗ്യ പ്രവർത്തകരെയും ,ആശാവർക്കർ മാരെയും ആദരിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി .വി .സാനു ഉദ്ഘാടനം ചെയ്തു. സംരക്ഷണ സമിതി ചെയർമാൻ എൻ. ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് .ഹാരിസ് മുഖ്യാതിഥിയായി ശാഖാ സംരക്ഷണസമിതി കൺവീനർ കെ.അനിൽകുമാർ, സി .രാജു, റിട്ട. സുബേദാർ മേജർ അനിൽകുമാർ, രതീഷ് തുടങ്ങിയവർ സംസാരിച്ചു.