കായംകുളം: പെട്രോൾ - ഡീസൽ വി വർദ്ധനവിനെതിരെ കായംകുളം ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റിത്തെരുവ് ജംഗ്ഷനിൽ നിന്നും കാക്കനാട് ജംഗ്ഷനിലേക്ക് പ്രതിഷേധ സൈക്കിൾ യാത്ര നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.ഇ സമീർ ഉദ്ഘാടനം ചെയ്തു, ടൗൺ ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് അൻസാരി കോയിക്കലേത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എം വിജയമോഹൻ,ബിധു രാഘവൻ, എസ് ഷംസുദ്ദീൻ, സോളമൻ റോസാരിയോ തുടങ്ങിയവർ സംസാരിച്ചു.