ആലപ്പുഴ: ഇന്ധനവില വർദ്ധനവിനെതിരെകേരള ട്രേഡ് യൂണിയൻ കോൺഗ്രസ് (എം) ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണഞ്ചേരി പ്രെട്രോൾ പമ്പിന് മുമ്പിൽ ധർണ നടത്തി. കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി തോമസ് കളരിക്കൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എം.ജലാൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി മണ്ഡലം പ്രസിഡന്റുമാരായ കെ.കെ.അലിയാർ, ജോർജ് ജോസഫ് പുളിമൂട്ടിൽ, ജോൺ കെ.ജോൺ, യൂണിയൻ കൺവീനർ കെ.എച്ച്.അബ്ദുള്ള, ജബ്ബാർ ആലുങ്കൽ, അക്ബർ, സിയാദ്, നൗഫൽ നൗഷാദ് എന്നിവർ സംസാരിച്ചു.