മുതുകുളം: ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് കണ്ടല്ലൂർ മണ്ഡലം കമ്മിറ്റി കളരിക്കൽ ജംഗ്ഷനിലെ പെട്രോൾ പമ്പിൽ സമരം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സദാശിവനാചാരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് പുതുശ്ശേരിൽ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
ഡി.സി.സി അംഗം ബിജു ഈരിക്കൽ, ബി.ഷൈജു, എസ്.എസ്. ബിജു, ഹരി അടുകാട്ട്, എൻ.ശിവരാജൻ, എസ്. അനിലാൽ, സജിത മജ്ജു, എ.മജ്ജു തുടങ്ങിയവർ സംസാരിച്ചു.