മാവേലിക്കര: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് കരസ്ഥമാക്കിയ അംബികയെ കോൺഗ്രസ് അനുമോദിച്ചു. പരീക്ഷാ കാലത്ത് കൊറോണ ബാധിച്ച് മരിച്ച കായംകുളം നോർത്ത് ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി ചെമ്പോലിൽ ജയചന്ദ്രന്റെ മകളായ അംബിക പി.പി.ഇ കിറ്റ് ധരിച്ചാണ് പരീക്ഷക്കെത്തിയിരുന്നത്. കോൺഗ്രസ്‌ ചെട്ടികുളങ്ങര നോർത്ത് മണ്ഡലം പ്രസിഡന്റ്‌ അനീഷ് കരിപ്പുഴ, പത്തൊൻപതാം വാർഡ് പ്രസിഡന്റ്‌ ഓമനക്കുട്ടൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. മാതാവ് മായാ ജയചന്ദ്രനും ജയചന്ദ്രന്റെ മാതാവ് കൗസല്യയും അനുമോദന ചടങ്ങിൽ പങ്കെടുത്തു.