ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ആമ്പലപ്പുഴ യൂണിയനിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി എസ്.എൻ.ഡി.പി ശാഖായോഗം 293-ാം നമ്പർ പോള ചാത്തനാട് ഗുരുമന്ദിരാങ്കണത്തിൽ ആശാവർക്കർമാരെ ആദരിച്ചു. യോഗം ഡയറക്ടർ ബോർഡംഗം പി.വി.സാനു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.സജീവ്കുമാർ, സെക്രട്ടറി കെ.ഗണേശൻ, വൈസ് പ്രസിഡന്റ് കെ.എച്ച്.റെജികുമാർ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.