photo
അമ്പലപ്പുഴ യൂണിയനിലെ 505-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ഭക്ഷ്യകിറ്റ് വിതരണം യൂണിയൻ കൗൺസിലർ എം.രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി

അമ്പലപ്പുഴ യൂണിയനിലെ 505-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ശാഖാ അതിർത്തിയിൽ കൊവിഡ് ബാധിച്ച എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യ കി​റ്റ് വിതരണം നടത്തി. യൂണിയൻ കൗൺസിലർ എം.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ ശാഖായോഗം പ്രസിഡന്റ് ടി.എം. അശോകൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് കമ്മി​റ്റി അംഗം ഡി. ദീപു, സെക്രട്ടറി കെ.പി.രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് വി. ദിനകരൻ എന്നിവർ സംസാരിച്ചു.