tv-r

അരൂർ: മിനി ബസ് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രിക, എഴുപുന്ന പഞ്ചായത്ത് അഞ്ചാം വാർഡ് എരമല്ലൂർ നികർത്തിൽ (പുത്തൻതറ) ചന്ദ്രിക (64) മരിച്ചു. ദേശീയപാതയിൽ എരമല്ലൂർ കൊച്ചുവള്ളിക്കവലയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. കടയിലേക്ക് പോകുന്നതിനിടെ ചന്ദ്രികയെ മത്സ്യ സംസ്കരണ സ്ഥാപനങ്ങളിലെ തൊഴിലാളികളെ കയറ്റി പോകുകയായിരുന്ന മിനി ബസ് ഇടിക്കുകയായിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. അവിവാഹിതയാണ്. സഹോദരങ്ങൾ: ശാരദ,രാധ,ശോഭ. അരൂർ പൊലീസ് കേസെടുത്തു.