കുട്ടനാട്: വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങി നൽകാൻ ചമ്പക്കുളം സൗഹൃദയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. ചമ്പക്കുളം ഗാഗുൽത്താ ആശ്രമ പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ ഫാ. ജേക്കബ് മീനപ്പള്ളി ചമ്പക്കുളം ഗ്രാമപഞ്ചായത്തംഗം തോമസ് ജോസഫിന് ബിരിയാണി നൽകി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി ഫ്രാൻസീസ് ജോസഫ്, പ്രസിഡന്റ് ബിനു ആർ.മംഗലത്ത്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി