road
അരൂക്കുറ്റി വടുതല - മറ്റത്തിൽ ഭാഗം റോഡ് പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന നിൽപ്പു സമരം ഷെമീർ സെവൻസ് ഉദ്ഘാടനം ചെയ്യുന്നു

പൂച്ചാക്കൽ: അരൂക്കുറ്റി വടുതല- മറ്റത്തിൽ ഭാഗംറോഡ് പുനർനിർമ്മാണം ഉടൻ പൂർത്തീകരിക്കുമെന്ന്, ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷൻ ഭാരവാഹികൾക്ക് ദലീമ ജോജോ എം.എൽ.എ ഉറപ്പു നൽകി. കാൽ നൂറ്റാണ്ട് മുമ്പ് നിർമ്മിച്ച ഈ റോഡ് കാൽനട പോലും അസാദ്ധ്യമായ സാഹചര്യത്തിൽ ക്ലീൻ അരൂക്കുറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ച് സമരങ്ങൾ സംഘടിപ്പിച്ചിരുന്നു. മറ്റത്തിൽഭാഗം, കാട്ടുപുറം, ജെട്ടി പ്രദേശത്തുള്ളവർക്ക് വടുതല ടൗണിൽ എത്താനുള്ള പ്രധാന റോഡാണിത്. ജനകീയ സമിതി നൽകിയ നിവേദനത്തെ തുടർന്ന് എം.എൽ.എ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. ഷെമീർ സെവൻസ്, ഇസ്മയിൽ ഹസൻ, കോ ഓർഡിനേറ്റർ പി.എം.സുബൈർ, സമിതി കൺവീനർ എൻ.എ. സക്കരിയ്യ, വടുതലയിലെ വ്യാപാരികളായ എം.എച്ച് മുഹമ്മദ്, വി.കെ.സാദിഖ്, എം.എച്ച്. ഇസ്മായിൽ, നാസറുദ്ദീൻ മുളക്കൻ, മുഹമ്മദൻസ് ക്ലബ്ബ് പ്രതിനിധി സി.എം.നസീർ, കോട്ടൂർ കാട്ടുപുറം പള്ളി മഹൽ ട്രഷറർ സി.എം. നാസർ, കെ.സി.കെ.എഫ് പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകി.