jf
റോട്ടറിയുടെ പാടാനൊപകരണ വിതരണം റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ സുധി ജബ്ബാർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: റോട്ടറി 3211 സോൺ 21ന്റെ നേതൃത്വത്തിൽ ഹരിപ്പാട് മണ്ണാറശാല കാർത്തികപ്പള്ളി മുട്ടം റോട്ടറി ക്ലബ്ബുകൾ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിനുള്ള മൊബൈൽഫോണുകളും മറ്റു പഠനോപകരണങ്ങളും വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ സുധി ജബ്ബാർ ഉദ്ഘാടനം ചെയ്തു. സോൺ അസി. ഗവർണർ രശ്മി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് സൂസി, ഹരിപ്പാട് റോട്ടറി ക്ലബ് പ്രസിഡന്റ് മനു മോഹൻ, മണ്ണാറശാല പ്രസിഡന്റ് ശങ്കർ, മുട്ടം പ്രസിഡന്റ് ഗിരീഷ് സദാശിവൻ, കാർത്തികപ്പള്ളി പ്രസിഡന്റ് ഡോ.അബൂ വർഗീസ്, കൗൺസിലർമാർ, വാർഡ് മെമ്പർമാർ, സോണൽ അഡ്വൈസർ രവികുമാർ, മുൻ അസിസ്റ്റന്റ് ഗവർണർ മാരായ രജനീകാന്ത്, പ്രദീപ് , ജി. ജി. ആർ സുരേഷ് ഭവാനി, പ്രസാദ് സി മൂലയിൽ, ജയപ്രകാശ്, രവീന്ദ്രനാഥ്, മഞ്ജു കൈപ്പളളിൽ, ക്ലബ് സെക്രട്ടറിമാർ ട്രഷറർമാർ എന്നിവർ പങ്കെടുത്തു. പ്രവർത്തനങ്ങൾക്ക് അസി. ഗവർണർ രശ്മി പ്രസാദ് നേതൃത്വം നൽകി.