t

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 786 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9183 ആയി. 9.52 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 748 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 34 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. നാല് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 450 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 2,03,801 പേർ രോഗമുക്തരായി.

ഇന്നലെ ലഭിച്ച 58,000 ഡോസ് ഉൾപ്പെടെ ജില്ലയിൽ 61,350 ഡോസ് കൊവിഡ് വാക്‌സിൻ സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.