bc
കരുവാറ്റ തെക്ക് 204 ആം നമ്പർ ശാഖായോഗത്തിൽ നിന്നും എസ് എസ് എൽ സി, ടി. എച്ച്. എസ്. എൽ. സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ച ചടങ്ങിൽ യൂണിയൻ പ്രസിഡന്റ് കെ അശോക പണിക്കർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ് എൻ ഡി പി യോഗം കാർത്തികപള്ളി യൂണിയൻ കരുവാറ്റ തെക്ക് 204-ാം നമ്പർ ശാഖായോഗത്തിൽ നിന്നും എസ് എസ് എൽ സി, ടി. എച്ച്. എസ്. എൽ. സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദി​ച്ചു. യൂണിയൻ പ്രസിഡന്റ് കെ. അശോകപണിക്കർ ഉദ്ഘാടനം ചെയ്തു. ശാഖാ ചെയർമാൻ കെ. സുധീർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അജിതകുമാരി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.കെ. നാഥൻ, അനിത, മുൻ ശാഖാ ഭാരവാഹികളായ ജയപ്രകാശ് കരുവാറ്റ, സുകുമാരി, അനിൽകുമാർ, അംബിക, വിജയമ്മ,നിഷ, ശ്രീകല എന്നിവർ സംസാരിച്ചു.