ആലപ്പുഴ : എസ്.എൻ.ഡി.പി.യോഗത്തിന്റെ ഗുരുകാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി അമ്പലപ്പുഴ യൂണിയന്റെ നേതൃത്വത്തിൽ ആശാ വൃക്കർമാരെ ആദരിക്കുന്നതിന്റെ ഭാഗമായി പറവൂർ വടക്ക് 395-ാം നമ്പർ ശാഖയിൽ 9 പ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് യൂണിയൻ കൗൺസിലർ കെ.കെ.ഭാസി ഉദ്ഘാടനം ചെയ്തു . ആശാ പ്രവർത്തകയും പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റുമായ സജിത സതീശനെ ആദ്യം പൊന്നാട അണിയിച്ചു.