a
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ രാമായണ മഹോത്സവത്തിന്റെ ഭാഗമായുള്ള ആടിമാസ കച്ചേരിക്ക് തുടക്കംകുറിച്ച് ചങ്ങൻകരി സന്തോഷ് കച്ചേരി അവതരിപ്പിക്കുന്നു

മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ശ്രീദേവീ വിലാസം ഹിന്ദുമത കൺവെൻഷന്റെ നേതൃത്വത്തിലുള്ള രാമായണ മഹോത്സവത്തിന് തുടക്കമായി. ആടിമാസ കച്ചേരി ഇന്നലെ ആരംഭിച്ചു. ചങ്ങൻകരി സന്തോഷ് കച്ചേരി അവതരിപ്പിച്ചു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലാണ് ആടിമാസ കച്ചേരി നടത്തുന്നത്. ദിവസവും രാമായണ പാരായണവും വൈകിട്ട് 7 മുതൽ രാമായണം സംബന്ധിച്ച് പ്രഭാഷണവും നടത്തുന്നുണ്ട്.