ചാരുംമൂട്: താമരക്കുളം പഞ്ചായത്തിലെ വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി പ്രദേശത്ത് വയ്യാങ്കര ടൂറിസം പ്രൊട്ടക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. ചിറയിലേക്കുള്ള കവാടത്തിന്റെ ഇരുവശങ്ങളും മാസങ്ങളായി സംരക്ഷണമില്ലാതെ കാടുപിടിച്ച് കിടക്കുകയായിരുന്നു. തുടർന്നാണ് സ്ഥലവാസികൾ പ്രൊട്ടക്ഷൻ കൗൺസിൽ രൂപീകരിച്ചത്. ചെയർമാൻ മുജീബ് റഹ്മാൻ, കൺവീനർ റെനി തോമസ്, ഭാരവാഹികളായ അനീഷ് താമരക്കുളം, ശ്യാകുമാർ, സി.ശ്രീനാഥ്‌, ശരത് കുമാർ, വി.അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.