photo
തിരുനെല്ലൂർ സഹകരണ ബാങ്കിലെ വിദ്യാതരംഗിണി പദ്ധതി ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. ഷാജി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോണില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ പദ്ധതിയായ വിദ്യാതരംഗിണി പദ്ധതിയുമായി തിരുനെല്ലൂർ സഹകരണ ബാങ്ക്. അതിർത്തിയിലെ 60 കുട്ടികൾക്കാണ് ബാങ്ക് വായ്പ നൽകിയത്. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡി.വി. വിമൽദേവ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.ആർ.ഹരിക്കുട്ടൻ,പി.ആർ. റോയ്, ബാങ്ക് സെക്രട്ടറി പി.ജിജിമോൾ എന്നിവർ പങ്കെടുത്തു.