ഹരിപ്പാട്: ഇറച്ചി വ്യാപാരിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ കൂടി പിടിയിൽ. മുതുകുളം സജീന മൻസിൽ ഷാജഹാൻ (34), മുതുകുളം തെക്കു മുറിയിൽ ചിറ്റേഴത്ത് വീട്ടിൽ ശരത് (ആന ശരത്ത്-32) എന്നിവരാണ് കരീലക്കുളങ്ങര പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 8 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ചിങ്ങോലി കൈതവന ലക്ഷംവീട്ടിൽ നവാസിനാണ് (44) വെട്ടേറ്റത്. വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. രണ്ടാംപ്രതി കീരിക്കാട് തെക്കും മുറിയിൽ ഇരുമ്പാണി ലക്ഷം വീട്ടിൽ അരുൺ കോശിയെ (27) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തെന്നും കൂടുതൽ പേർ ഉടൻ പിടിയിലാവുമെന്നും കരീലക്കുളങ്ങര സി.ഐ എം.സുധിലാൽ പറഞ്ഞു