ചാരുംമൂട്: ചുനക്കര പഞ്ചായത്ത് 14 -ാം വാർഡിലെ പ്രധാന റോഡ് യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി.
വാട്ടർ അതോറിട്ടി കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു വെട്ടിപ്പൊളിച്ച റോഡ്, കണക്ഷൻ നൽകിയ ശേഷവും കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. ബി.ജെ.പി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ. സഞ്ജു,
യുവമോർച്ച നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ചുനക്കര,
ശശിധരക്കുറുപ്പ് സാരംഗി, സനിൽ കുമാർ, വിഷ്ണു, രമേശ്, ബാബു ദിവാകരൻ, വിനീത് കുമാർ, മുഖേഷ്, അനന്ദു, മനു, വിഷ്ണു, ശ്രീഹരി തുടങ്ങിയവർ നേതൃത്വം നൽകി.