ഹരിപ്പാട്: കുട്ടികളും, സ്ത്രീകളും അനുഭവിക്കുന്ന അതിക്രമങ്ങളും, നിയമങ്ങളും എന്ന വിഷയത്തേ പറ്റി "സുരക്ഷ"എന്ന ബാനറിൽ സംവാദം സംഘടിപ്പിച്ചു..ടി കെ മാധവ മെമ്മോറിയൽ കോളേജിലെ നാഷണൽ സർവീസ് സ്കീമാണ് പരിപാടി സംഘടിപ്പിച്ചത്. പോക്സോ ആക്ട്, ,സ്ത്രീ സുരക്ഷ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ജില്ലാ പഞ്ചായത്ത് - വെൽഫയർ അഫയേഴ്സ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ അഡ്വ.താഹ, കൊല്ലം എസ്.എൻ.ജി.സി.എൽ.എസ് അസിസ്റ്റൻറ് പ്രൊഫസർ പാർവതി എന്നിവരാണ് ചർച്ച നയിച്ചത്. കോളേജ് പ്രിൻസിപ്പാൾ ഡോ. വിനോദ് ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പ്രീത. എം.വി സ്വാഗതവും പ്രോഗ്രാം ഓഫീസർ അഖിൽ. പി. എസ് നന്ദിയും പറഞ്ഞു. എൻ എസ് എസ് വോളന്റീയർമാർ എൻ.നിഹാൽ മുഹമ്മദ്‌, ചാരുകേശ്. കെ. പ്രിയേഷ്, നിജിത്, ആതിര മോഹൻ, അയന തുടങ്ങിയവർ സംസാരിച്ചു.