കുട്ടനാട്: അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാകമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നൽകി. സെക്രട്ടറി എം. കൃഷ്ണലത മന്ത്രി സജി ചെറിയാന് തുക കൈമാറി. . സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി. ഗാനകുമാർ, എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം, അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എൻ. സരള, രജിതകുമാരി, എം.കെ. ഗീത, പി.ജി. കൃഷ്ണകുമാരി, കെ.കെ. മേരി, യേശുദാസ്, യമുനദേവി, പ്രീതികല തുടങ്ങിയവർ പങ്കെടുത്തു.