ചേർത്തല: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നഗരസഭ അഞ്ചാം വാർഡിലെ സി.പി.എം കമ്മിറ്റി നേതൃത്വത്തിൽ അനുമോദിച്ചു. വാർഡിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു. അനുമോദന സമ്മേളനം ഏരിയ സെക്രട്ടറി കെ.രാജപ്പൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ഡി.സൽജി അദ്ധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണം നഗരസഭ ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. പി.എസ്. പുഷ്പരാജ്, അബിനാഷ് രാജ്, ബി. ദിലീപ്,എസ്.സുജിത്, കെ.സലി, സുരേശ്വരി ഘോഷ്, സ്‌നേഹലത എന്നിവർ പങ്കെടുത്തു.