ആലപ്പുഴ: തുമ്പോളി 478-ാം നമ്പർ ശാഖയിലെ ആശാവർക്കർമാരായ ജ്യോതി പ്രകാശൻ, ജയ സുരേഷ്, വി.എസ്. ഷീജ, ത്രേസ്യാമ്മ, ജെസ്സി, അൽഫോൻസ, ജാസ്മിൻ എന്നിവരെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ശാഖാ യോഗത്തിന് വേണ്ടി അമ്പലപ്പുഴ യൂണിയൻ കൗൺസിലർ വി.അർ.വിദ്യാധരൻ ആദരിച്ചു. ശാഖായോഗം പ്രസിഡന്റ് വി.ബി.രണദേവ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി.മോഹൻകുമാർ സ്വാഗതവും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പറും ശാഖായോഗം വൈസ് പ്രസിഡന്റുമായ കെ.എം. ബൈജു നന്ദിയും പറഞ്ഞു.