ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനും ഐക്യഭാരതം 3799-ാം നമ്പർ ശാഖായോഗവും ടോപ് ഹാവൻ ടി.വി.എസ് മോട്ടോഴ്‌സും സംയുക്തമായി ഗുരുകാരുണ്യം പദ്ധതി പ്രകാരം നടത്തിയ പഠനോപകരണവിതരണം ഉദ്ഘാടനം ആര്യാട് പി..എച്ച്.സി ഇൻസ്‌പെക്ടർ ടി.വി.ബൈജു നിർവഹിച്ചു. യൂണിയൻ കൗൺസിലർ വി.ആർ.വിദ്യാധരൻ, പ്രസിഡന്റ് മംഗളാനന്ദൻ, സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് പുഷ്‌കരൻ, യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗം ഷാജി, ശാഖ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഹരിദാസ്, മോഹനറാം, കവികുമാർ, ബാബുലാൽ പഞ്ചായത്ത്കമ്മിറ്റി അംഗങ്ങളായ രാജു, സലില എന്നിവർ സംസാരിച്ചു