ആത്മഹത്യയുടെ വക്കിലെന്ന് വീട്ടമ്മമാർ
ആലപ്പുഴ: സ്വയം സഹായ സംഘങ്ങളുടെ ഭാഗമായി ബാങ്കുകളിൽ നിന്ന് കാർഷിക വായ്പയടക്കം എടുത്ത ഗുണഭോക്താക്കളെ ബാങ്ക് അധികൃതർ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി പരാതി. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജപ്തി നടപടികളടക്കം നിറുത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നതിനിടെയാണ് ബാങ്കിന്റെ ഭാഗത്തുനിന്ന് ഇത്തരം സമീപനമുണ്ടാകുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു. കൊവിഡ് ബാധിതരായി വീടുകളിൽ നിരീക്ഷണത്തിലാണെന്ന് വ്യക്തമാക്കിയിട്ടു പോലും ചില ബാങ്കുകൾ അനുഭാവപൂർണമായ സമീപനം സ്വീകരിക്കുന്നില്ല. സ്വയം സഹായ സംഘങ്ങളുടെ പേരിലാണ് പലരും വായ്പകൾ എടുത്തിട്ടുള്ളത്. ഒരു അംഗത്തിന് പരമാവധി 50,000 രൂപയുടെ വായ്പയാണുള്ളത്. കാർഷികാ വായ്പാ ഇനത്തിൽ അനുവദിച്ചിരിക്കുന്ന വായ്പയ്ക്ക് നാല് ശതമാനം മാത്രമാണ് പലിശ.
5000 : സ്വയംസഹായസംഘത്തിലെ ഒരംഗം എടുത്തിട്ടുള്ള പരമാവധി വായ്പാത്തുക
എടുത്ത വായ്പ തിരിച്ചടക്കാൻ ഞങ്ങൾ ബാദ്ധ്യസ്ഥരാണ്. നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് തിരിച്ചടവ് വൈകുന്നത്.
- ഷീല, വായ്പാ ഗുണഭോക്താവ്
ഞങ്ങൾ കുടുംബത്തിലെ ഏഴ് അംഗങ്ങളും കൊവിഡ് പോസിറ്റീവാണ്. അത് വ്യക്തമാക്കിയിട്ട് പോലും മാനുഷിക പരിഗണനയില്ലാതെയാണ് ബാങ്കിൽ നിന്ന് വിളിക്കുന്നവർ സംസാരിക്കുന്നത്.
- അശ്വതി, വായ്പാ ഗുണഭോക്താവ്