ആലപ്പുഴ: ഭിന്നശേഷിക്കാർക്ക് സമൂഹത്തിന്റേയും സർക്കാരിന്റേയും കരുതലും ഇടപെടലും അത്യന്താപേക്ഷിതമായ സാചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. ഭിന്നശേഷിക്കാർക്കായുള്ള സഹായ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഒൻപത് ഇലക്ട്രോണിക് വീൽചെയറുകളാണ് നൽകിയത്. 70ശതമാനത്തിലധികം എച്ച്.സലാം എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തി. കളക്ടർ എ.അലക്സാണ്ടർ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ടി.എസ്.താഹ, വാർഡ് കൗൺസിലർ സിമി ഷാഫീഖാൻ, പഞ്ചായത്ത് ഉപഡയറക്ടർ എസ്.ശ്രീകുമാർ, കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു, ജില്ല സാമൂഹ്യ നീതി ഓഫീസർ എ.ഒ.അബീൻ, ഡി.എം. രജനീഷ്, ടി.നിഷാദ്, സിസ്റ്റർ മേരി ജൂലിയറ്റ്, രേവമ്മ ഷാജി, ടി.ടി.രാജപ്പൻ എന്നിവർ സംസാരിച്ചു.