ആലപ്പുഴ: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (സംസ്‌കൃതം) എൻ.സി.എ. എൽ.സി/എ.ഐ കാറ്റഗറി നമ്പർ 632/19 തസ്തികയുടെ തിരഞ്ഞെടുപ്പിനായി ഒ.ടി.ആർ. വെരിഫിക്കേഷൻ പൂർത്തിയാക്കി അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർഥികൾ പി.എസ്.സി. ജില്ല ഓഫീസിൽ 23ന് അഭിമുഖത്തിന് ഹാജരാകണം. അഭിമുഖത്തിനുള്ള അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്. ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസൽ, ഒ.ടി.ആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഉദ്യോഗാർത്ഥികൾ ഹാജരാകണം.