s

ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പച്ചക്കറിത്തൈകളും വളവും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ വിതരണോദ്ഘാടനം നിർവഹിച്ചു. തക്കാളി, വഴുതന, പച്ചമുളക് തൈകളാണ് നൽകുന്നത്. 75ശതമാനം സബ്സിഡിയോടെ വളവും നൽകും.
പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുത്തറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സതി അനിൽകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ. മിനി തുടങ്ങിയവർ പങ്കെടുത്തു.