ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് കൗൺസിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ, എസ്.എസ്.എൽ.സി വിജയിച്ച കുട്ടികൾക്കുവേണ്ടി കരിയർ കൗൺസിലിംഗ് നടത്തി . ജില്ലാ കോർഡിനേറ്റർ ഡോ.സുനിൽ മർക്കോസ് ഉദ്ഘാടനം നിർവഹിച്ചു. ആഷിദ് പുഴക്കൽ ,കെ.പി സീന, മിനി ജോസഫ് എന്നിവർ കുട്ടികളുമായി സംവദിച്ചു. കരിയർ ഗൈഡുമാരായ ഡോ. അർച്ചനാദേവി പരിപാടിക്ക് സ്വാഗതവും ജിജീഷ് കുമാർ നന്ദിയും പറഞ്ഞു.