ആലപ്പുഴ: ഇന്നലെ 613 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 9191 ആയി. 10.61 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 11 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 602 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
241 പേർ ആശുപത്രികളിലും 1661 പേർ സി.എഫ്.എൽ.ടി.സി.കളിലും ചികിത്സയിലുണ്ട്. 605 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതോടെ 204406 പേർ രോഗമുക്തരായി.