s

ആലപ്പുഴ: ജില്ലയിലെ മുട്ടാർ ഗ്രാമപഞ്ചായത്തിലെ നാലുതോട് വാർഡിലെ(ജനറൽ) ഉപതിരഞ്ഞെടുപ്പ് ആഗസ്റ്റ് 11ന് നടക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 23. സൂക്ഷ്മ പരിശോധന 26ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി 28 ആണ്. വോട്ടെണ്ണൽ ഓഗസ്റ്റ് 12 രാവിലെ 10 മണിമുതൽ നടക്കും. ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച അവലോകന യോഗം തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ആന്റണി സ്‌കറിയയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ കൂടി.