മാവേലിക്കര: വെദ്യുതി ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കോഓഡിനേഷൻ കമ്മി​റ്റി ഒഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജി​നി​യേഴ്സിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.റ്റി.യു ജില്ലാ കമ്മി​റ്റി അംഗം കെ.ആർ.ദേവരാജൻ ഉദ്ഘാടനം ചെയ്തു. പെൻഷനേഴ്സ് അസോസിയേഷൻ നേതാവ് സോമൻ അദ്ധ്യക്ഷനായി. കെ.എസ്.ഇ.ബി.ഒ.എ നേതാവ് ഭരതൻ, കെ.എസ്.ഇ.ബി.ഡബ്ല്യു.എഫ് നേതാവ് സുനോജ് എന്നിവർ സംസാരിച്ചു.