ambala
കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നൽകിയ കൊവിഡ് പ്രതിരോധ സാമഗ്രികൾ സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രദീപ് സൂപ്രണ്ട് ഡോ. രാംലാലിന് കൈമാറുന്നു.

അമ്പലപ്പുഴ : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നടത്തി വരുന്ന കൊവിഡ് സഹായ പദ്ധതിയായ ഗുരുസ്പർശം -2 ന്റെ ഭാഗമായി അമ്പലപ്പുഴ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാസ്കുകളും, ഗ്ലൗസ്സുകളും കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാലിന് കെ.പി.എസ്.റ്റി എ. സംസ്ഥാന ജനറൽ സെക്രട്ടറി സി.പ്രദീപ് ഉപകരണങ്ങൾ കൈമാറി. റവന്യു ജില്ലാ ട്രഷറർ വി.ആർ. ജോഷി, യു.എം. കബീർ, ആർ.രാജേഷ് കുമാർ , പ്രശാന്ത് ആറാട്ടുപുഴ , എൻ.ജി.ഒ എ യൂണിറ്റ് കൺവീനർ രാജൻ എന്നിവർ പങ്കെടുത്തു.