മാവേലിക്കര: വൈ.എം.സി.എ കേരള റീജിയന്റെയും ആലപ്പുഴ സബ് റീജിയൻ വനിത ഫോറത്തിന്റെയും ആഭിമുഖ്യത്തിലുള്ള ജീവകാരുണ്യ പദ്ധതിയായ കരുതൽ 2021 ന്റെ ഉദ്ഘാടനം മറ്റം സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂളിൽ റീജയണൽ ചെയർമാൻ ജോസ് ജി.ഉമ്മൻ നിർവ്വഹിച്ചു. ആലപ്പുഴ സബ് റീജിണൽ ചെയർമാൻ അഡ്വ.പി.കെ.സഖറിയ അദ്ധ്യക്ഷനായി. പത്തിച്ചിറ സെന്റ് ജോൺസ് വലിയ പള്ളി വികാരി ഫാ.ജേക്കബ് ജോൺ കല്ലട അനുഗ്രഹ പ്രഭാഷണം നടത്തി. വൈ.എം.സി.എ ഏഷ്യാ പാസഫിക് അലയൻസ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസഫ് ജോൺ, മുൻ ദേശീയ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ.ഉമ്മൻ, സ്കൂൾ മാനേജർ കെ.എസ്.തോമസ്, പ്രിൻസിപ്പൽ സൂസൻ സാമുവൽ, പി.റ്റി.എ.പ്രസിഡന്റ് എസ്.ശശികുമാർ, വൈ.എം.സി.എ വനിതാ ഫോറം സബ് റീജണൽ കൺവീനർ ഷൈനി തോമസ്, മേഴ്സി മാത്യു, ജനറൽ കൺവീനർ കോശി വർഗീസ്, വർഗീസ് പോത്തൻ, പോൾ.കെ.എച്ച് തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്ക് പഠനത്തിനായുള്ള മൊബൈൽ ഫോണുകൾ റീജിണൽ ചെയർമാൻ ജോസ് ജി.ഉമ്മൻ സ്ക്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.ജേക്കബ് ജോൺ കല്ലടയ്ക്ക് കൈമാറി.