മുതുകുളം : കേരള മഹിള സംഘം കണ്ടല്ലൂർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാചക വാതക - ഇന്ധന വില വർധനവിനെതിരെ കാലി സിലിണ്ടറുമായി സമരം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ. ഗിരിജ ഉദ്‌ഘാടനം ചെയ്തു. മഞ്ജു ഷിബു അദ്ധ്യക്ഷത വഹിച്ചു. സി.പി. ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. സുഭാഷ് ബാബു, പി. ഗോപീകൃഷ്ണൻ, എസ്. ശ്രീജേഷ്, മിനി സലിം, ദീപ്തി, ദീപദാസ് , സുരജ, ലക്ഷ്മി, ശോഭ സുനീഷ് എന്നിവർ സംസാരിച്ചു.